പ​ത്താം​ക​ല്ലി​ൽ ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം
Sunday, April 2, 2023 12:54 AM IST
പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത പ​ത്താം​ക​ല്ലി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ലു​വ​യി​ലേ​ക്ക് ക​ല്ല് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.45ന് ​ആ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഡി​വൈ​ഡ​റി​ലെ അ​യ​ണ്‍ ക്രാ​ഷ് ബാ​രി​യ​ർ ഇ​ടി​ച്ചു​ത​ക​ർ​ത്തു സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ 50 മീ​റ്റ​റോ​ളം അ​യ​ണ്‍ ക്രാ​ഷ് ബാ​രി​യ​ർ ത​ക​ർ​ന്നി​ട്ടു​ണ്ട്. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പീ​ച്ചി പോ​ലീ​സും ഹൈ​വേ പോ​ലീ​സും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി റി​ക്ക​വ​റി വിം​ഗും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ് കി​ട​ന്നി​രു​ന്ന അ​യ​ണ്‍ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു ലോ​റി​യു​ടെ പു​റ​കി​ൽ വ​ന്നി​രു​ന്ന ബൈ​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ പ​ട്ടി​ക്കാ​ട് പീ​ച്ചി​സ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി.