അ​വ​ധി​ക്കാ​ല ച​ങ്ങാ​തി​ക്കൂ​ട്ടം
Friday, May 26, 2023 12:48 AM IST
കേ​ച്ചേ​രി: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ ഏ​ര​നെ​ല്ലൂ​രി​ൽ കു​ടും​ബ​ശ്രീ എ​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ല​സ​ഭ അ​വ​ധി​ക്കാ​ല ച​ങ്ങാ​തി​ക്കൂ​ട്ടം ഇ​ന്ന്. അ​ഞ്ചു വ​യ​സു​മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​ണു പ​ങ്കെ​ടു​ക്കു​ക. സം​ഗീ​ത നൃ​ത്താ​വ​ത​ര​ണം, ല​ഘു​നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ മാ​ജി​ക് ഷോ, ​എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ജേ​താ​ക്ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ര​നെ​ല്ലൂ​ർ ആ​ൻ​മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വാ​ർ​ഡം​ഗ​വു​മാ​യ പി.​ടി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി നൂ​ർ​ജ​ഹാ​ൻ റ​ഫീ​ഖ് വി​ശ​ദീ​ക​ര​ണം ന​ല്കും.