മാ​ള സ്വ​ദേ​ശി ല​ണ്ട​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Friday, May 26, 2023 1:20 AM IST
മാള: യു.​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ മാ​ള അഷ്ടമിച്ചിറ നീ​ല​ത്തുകാ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ന്‍ (23) ആ​ണ് മ​രി​ച്ച​ത്. താ​മ​സ സ്ഥ​ല​ത്ത് കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മാ​ഞ്ച​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​സ്‌​സി സ്ട്ര​ക്ച​റ​ല്‍ എൻജിനീ​യ​റി​ംഗ്് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ഹ​രി​കൃ​ഷ്ണ​ന്‍ എട്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് യു​കെ​യി​ല്‍ എ​ത്തി​യ​ത്. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ട്ടു​ട​മ​യെ​യും പോ​ലീ​സി​നെ​യും മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത് ഒ​പ്പം താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​ണ്. ത​ലേ​ദി​വ​സം രാ​ത്രി വ​രെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ഹ​രി​കൃ​ഷ്ണ​ന്‍ ഉ​റ​ങ്ങാ​ന്‍ പോ​യ​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു.

സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ന് അ​ടു​ത്ത മാ​സം നാ​ട്ടി​ൽ വരാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.