വേ​ലി​യി​റ​ക്കം: ചേ​റ്റു​വ പു​ഴ പ​റ​ന്പാ​യി; മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ
Saturday, May 27, 2023 1:24 AM IST
ചേ​റ്റു​വ: ചൂ​ട് ശ​ക്ത​മാ​യി വേ​ലി​യി​റ​ക്ക​ത്തി​ൽ ചേ​റ്റു​വ പു​ഴ പ​റ​ന്പാ​യി മാ​റി​യ​തു മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. പു​ഴ​യി​ലെ വെ​ള്ളം വ​റ്റി​യ​തുകൊ​ണ്ട് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വ​ള്ള​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഈ ​നി​ല തു​ട​ർ​ന്നാ​ൽ മ​ഴ​ക്കാ​ലം വ​ന്നാ​ൽ പു​ഴ​യ്ക്ക് ആ​ഴം ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​പ്പൊക്ക​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് പു​ഴ​യോ​ര നി​വാ​സി​ക​ൾ പ​റ​ഞ്ഞു.
പു​ഴ​യി​ലെ മ​ണ്ണും ചെ​ളി​യും നീ​ക്കാ​ൻ ടെ​ൻ​ഡ​ർ കൊ​ടു​ത്തു​വെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. പു​ഴ​യി​ൽ എ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളും മ​ണ്ണും ചെ​ളി​യും നീ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാരു​ടെ ആ​വ​ശ്യം.