പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലി ആഘോഷം നാളെ നടക്കും. ഇന്നലെ കാലത്ത് ഭഗവതിപ്പാട്ട്, വൈകുന്നേരം കുന്നത്തറ എൻഎസ്എസ് വനിതാ സമാജം അവതരിപ്പിച്ച തിരുവാതിരക്കളി, സംഗീതാർച്ചന, അഞ്ജന വിജയകുമാർ അവതരിപ്പിച്ച നൃത്തം, ജയശ്രീ മനോഹരന്റെ നേതൃത്വത്തിൽ കേരള കലാലയം അവതരിപ്പിച്ച നൃത്തം എന്നിവ നടന്നു.
ദേശക്കളത്തിന് ഇന്നു രാവിലെ പത്തിന് വിത്തളവ്. വൈകുന്നേരം അഞ്ചിന് ആൽത്തറമേളം, ആറിന് ഗുരുപൂജ, കളമെഴുത്ത് പൂജ, കളത്തിൽ കളി, തിരിഉഴിച്ചിലും നടക്കും.
നാളെ ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വേലംപ്ലാക്കിൽ നിന്ന് താലപ്പൊലി എഴുന്നള്ളിപ്പ് നടക്കും. കുട്ടൻകുളങ്ങര അർജുനൻ തിടന്പേന്തും. പഞ്ചവാദ്യത്തിന് കോങ്ങാട് മധുവും, മേളത്തിന് കായംകുളം ശ്രീജനും പ്രമാണം വഹിക്കും. രാത്രി 9ന് തായന്പക നടക്കും.
തിങ്കളാഴ്ച രാവിലെ കാള, കൃതിര കളി, മേളം, വൈകുന്നേരം തെണ്ടിൽ മേൽകർമം, തെണ്ട് നീക്കൽ, കളം മായ്ക്കൽ, കൂറവലി, ഭഗവതിയെ ശ്രീമൂല സ്ഥാനത്തേക്ക് യാത്രയാക്കൽ എന്നിവയോടെ ഉത്സവം സമാപിക്കും.