വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഡാ​ഷ് കാ​മ​റ നി​ർ​ബ​ന്ധ​മാ​ക്ക​ണം
Sunday, May 28, 2023 6:46 AM IST
തൃ​ശൂ​ർ: വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗു​മാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ അ​പ​ക​ട​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ബ​സു​ക​ൾ, ടാ​ങ്ക​ർ ലോ​റി​ക​ൾ, ടി​പ്പ​ർ ലോ​റി​ക​ൾ തു​ട​ങ്ങി എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഡാ​ഷ് ക്യാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടു ​വീ​ല​ർ യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു നി​വേ​ദ​നം ന​ൽ​കി.

അ​പ​ക​ടം ഉ​ണ്ടാ​ക്കി നി​ർ​ത്താ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ഇ​തു​വ​ഴി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. ബ​സു​ക​ൾ​ക്ക് കാ​മ​റ സ്ഥാ​പി​ക്കാ​ൻ ന​ൽ​കി​യി​ട്ടു​ള്ള സ​മ​യ പ​രി​ധി ഇ​നി​യും കൂ​ട്ടി ന​ൽ​ക​രു​തെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഡാ​ഷ് കാ​മ​റ​ക​ൾ​ക്ക് ക​ഴി​യും. ഡാ​ഷ് കാ​മ​റ​ക​ൾ നി​യ​മം മൂ​ലം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.