പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​നാ​യി പ​ദ്ധ​തി
Sunday, May 28, 2023 6:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തെ​റാ​പ്പി​യ്ക്കും കൗ​ണ്‍​സി​ലിം​ഗി​നും മ​റ്റ് പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് വി​ഭാ​വ​നം ചെ​യ്ത പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​നാ​യി പ​ദ്ധ​തി ത​യ​റാ​ക്കു​ന്നു. ഇ​തി​നാ​യി 29ന് ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​നി​ൽ (നി​പ്മ​ർ) ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.

ഭൗ​തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന നി​രാ​ലം​ബ​രാ​യ വ്യ​ക്തി​ക​ൾ​ക്ക് പൂ​ർ​ണ പു​ന​ര​ധി​വാ​സ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി അ​വ​ർ​ക്കാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക വി​ദ്യാ​ല​യ​ങ്ങ​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​നം, പ​ക​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ക​ളി​സ്ഥ​ല​ങ്ങ​ൾ, ര​ക്ഷാ​ക​ർ​തൃ ശാ​ക്തീ​ക​ര​ണം, പു​ന​ര​ധി​വാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ലു​ണ്ടാ​വു​ക. ‌സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ൽ​പ​ശാ​ല മ​ന്ത്രി ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും.