തീ​ര​ദേ​ശ ഹൈ​വേ ക​ല്ലി​ട​ൽ: പ്ര​തി​ഷേ​ധം മൂ​ലം നി​ർ​ത്തി​വ​ച്ചു
Tuesday, May 30, 2023 12:50 AM IST
ചേ​റ്റു​വ: തീ​ര​ദേ​ശ ഹൈ​വേ പി​ങ്ക് ക​ല്ല് സ്ഥാ​പി​ക്ക​ൽ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധം മൂ​ലം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു. സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​രും നാ​ട്ടു​കാരു​മാ​ണ് പ്ര​തി​ഷേ​ധ​മാ​യി എ​ത്തി​യ​ത്. ലൈ​റ്റ് ഹൗ​സ് മു​ത​ൽ കൂ​ടു​ത​ൽ ജ​ന​വാ​സ കേ​ന്ദ്ര​മാ​യ കി​ഴ​ക്കുഭാ​ഗ​ത്തേ​ക്കാ​ണ് ക​ല്ലിടൽ ക​ട​ക്കു​ന്ന​ത്‌. നി​ല​വി​ലെ റോ​ഡ് ഒ​ഴി​വാ​ക്കി​ യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ലു​ള്ള പി​ഡ​ബ്ല്യു​ഡി റോ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തീ​ര​ദേ​ശ ഹൈ​വേ വി​ക​സി​പ്പി​ക്ക​ണ​മെ​ ന്നാ​ണു ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​തി​നു വി​രു​ദ്ധ​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കല്ലിടൽ തു​ട​ങ്ങി​യ​​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ, എം​എ​ൽ​എ, വ​കു​പ്പു മ​ന്ത്രി​, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി​യി​ രു​വെ​ങ്കി​ലും യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഭൂ​മി​യ്ക്ക് ഉ​യ​ർ​ന്ന വി​ല ന​ൽ​കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ ഇ​ര​ട്ടി വേ​ണ​മെ​ന്ന​താ​ണു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.​ തൊ​ട്ട​ടു​ത്ത നാ​ഷ​ണ​ൽ ഹൈ​വേ സ്ഥ​ ലം എ​റ്റ​ടു​ക്കു​ന്ന​തി​നു സ്വീ​ക​രി​ച്ച ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് തീ​ര​ദേ​ശ ഹൈ​വേ​യു​ടെ കാ​ര്യ​ത്തി​ ലും സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മു​സ്‌ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​വി. ഉ​മ്മ​ർ​കു​ഞ്ഞി, പി.​എം. മു​ജീ​ബ്, വി.​എം. മ​നാ​ഫ്, ടി.​ആ​ർ. ഇ​ബ്രാ​ഹിം, പി.​എ. അ​ഷ്ക​ർ അ​ലി, ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സീ​ന താ​ജു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​മു​ട​മ​ക​ളും നാ​ട്ടു​കാരും സ്ഥ​ല​ത്തെത്തി​യി​രു​ന്നു.
പോ​ലീ​സും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​തി​നെ തു​ട​ർ​ന്നാ​ണു കല്ലിടൽ നി​ർ​ത്തി​വ​ച്ച​ത്.