പ​ഴ​മ​യു​ടെ പെ​രു​മ​യും പു​തു​മ​യു​ടെ ശോ​ഭ​യും കോ​ർ​ത്തി​ണ​ക്കി ആ​റ​ങ്ങാ​ലി ഫെ​സ്റ്റ് തു​ട​ങ്ങി
Tuesday, May 30, 2023 12:54 AM IST
കാ​ടു​കു​റ്റി: ചാ​ല​ക്കു​ടി പു​ഴ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന മ​ണ​പ്പു​റ​ങ്ങ​ളി​ലൊ​ന്നാ​യ കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങാ​ലി​യി​ലൊ​രു​ക്കു​ന്ന ’ആ​റ​ങ്ങാ​ലി ഫെ​സ്റ്റ് ’ തു​ട​ങ്ങി. ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​യ്യ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, എം.​എ​സ്. സു​നി​ത, ലീ​ല സു​ബ്ര​മ​ണ്യ​ൻ, ലീ​ന ഡേ​വി​സ്, ബീ​ന ര​വീ​ന്ദ്ര​ൻ, മോ​ളി തോ​മ​സ്, ഹാ​ഷിം സാ​ബു, സി.​ഡി. പോ​ൾ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ല​ഘു നാ​ട​ക​വും നാ​ട​ൻ പാ​ട്ടും അ​ര​ങ്ങേ​റി. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സീ​സ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യ​ത്.

മോ​ളി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി. എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൂ​ട്ടൗ​ട്ട്, ബാ​സ്ക​റ്റ് ഇ​ൻ ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ​ന്തോ​ഷ് ട്രോ​ഫി താ​രം വി​പി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ചി​ത്ര​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ർ​ണ്ണ വ​സ​ന്തം - 2023 സം​ഘ​ടി​പ്പി​ച്ചു. ക​വി സ​മ്മേ​ള​നം പു​ഴ​ങ്ക​ര സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കീ​ട്ട് 4.30ന് ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഘോ​ഷ​യാ​ത്ര​യും ഒ​രു​ക്കി​യി​രു​ന്നു.