കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Wednesday, May 31, 2023 1:32 AM IST
അ​രി​ന്പൂ​ർ: പ​ര​യ്ക്കാ​ട് കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മ​ന​ക്കൊ​ടി ശ​ങ്ക​ര​യ്ക്ക​ൽ വീ​ട്ടി​ൽ പ്ര​ദീ​ഷി​ന്‍റെ​യും മാ​യ​യു​ടെ​യും മ​ക​ൻ അ​ക്ഷ​യ്(13) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റ് നാ​ല് കൂ​ട്ടു​കാ​രോ​ടൊ​പ്പം പ​ര​യ്ക്കാ​ട് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു.

നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത അ​ക്ഷ​യ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി മു​ങ്ങി​യെ​ടു​ത്ത് അ​ക്ഷ​യി​നെ ഉ​ട​ൻ ഒ​ള​രി​ക്ക​ര മ​ദ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ന്തി​ക്കാ​ട് പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​രി​ന്പൂ​ർ എ​ച്ച്എ​സി​ലെ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മൃ​ത, അ​നി​ക. ഖ​ത്ത​റി​ലു​ള്ള പി​താ​വ് പ്ര​ദീ​ഷ് എ​ത്തി​യ​തി​നു ശേ​ഷം ഇ​ന്ന് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.