മാ​ലി​ന്യം ത​ള്ളി​യ ക​ണ്ണ​ട സ്ഥാ​പ​ന​ത്തി​ന് 20,000 രൂപ പി​ഴ
Wednesday, May 31, 2023 7:40 AM IST
ചേ​ർ​പ്പ് : ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 8-ാം വാ​ർ​ഡ്പെ​രു​വ​നം വ​ട​ക്കന​ട​യി​ൽ മാ​ലി​ന്യം ത​ള്ളി​യ ഉൗ​ര​ക​ത്തെ ക​ണ്ണ​ട സ്ഥാ​പ​ന​ത്തി​നെ​തി​രെ 20,000 രൂപ പി​ഴ ഈ​ടാ​ക്കി.​ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ, നി​രോ​ധി​ത ഗ്ലാ​സ്, ക​ണ്ണ​ട​യു​ടെ ചി​ല്ലു​ക​ൾ, ലെ​ൻ​സ് ഫ്രെ​യി​മു​ക​ൾ എ​ന്നി​വ​യാ​ണു പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യി​രു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​ല്ലു​ക​ൾ അ​ട​ക്കം തെ​ളി​വ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഉൗ​ര​ക​ത്തെ ക​ണ്ണ​ട വി​ല്പന​ സ്ഥാ​പ​ന​ത്തെ ക​ണ്ടെ​ത്താ​ന​യ​ത്. സ്ഥാ​പ​ന​ക്കാ​ർ പ​ഞ്ചാ​യ​ത്ത് ഒാഫീ​സി​ലെത്തി പി​ഴ​യ​ട​ച്ചു.