ക​രി​ങ്ക​ൽ ലോ​റി ത​ട​ഞ്ഞു
Wednesday, May 31, 2023 7:40 AM IST
പു​ന്നം​പ​റ​ന്പ്: ക​രു​മ​ത്ര​പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​നു ശ്ര​മം. ക​രി​ങ്ക​ല്ലു​മാ​യി എ​ത്തി​യ ലോ​റി പാ​ട​ശേ​ഖ​ര സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ർ​ന്നു ത​ട​ഞ്ഞു. ടി​പ്പ​ർ ലോ​റി പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​രു​മ​ത്ര പ​ടി​ഞ്ഞാ​റെ ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന് സ്വ​ക​ര്യ​വ്യ​ക്തി ക​രി​ങ്ക​ല്ല് കൊ​ണ്ടുവ​ന്ന​ത്. ആ​രും അ​റി​യാ​തെ പു​ല​ർ​ച്ചെ ര​ണ്ടു ലോ​ഡ് ക​ല്ല​ടി​ച്ചശേ​ഷം വീ​ണ്ടും ടി​പ്പ​ർ ലോ​റി​ക​ളി​ൽ ക​ല്ല് കൊ​ണ്ടുവ​രു​ന്ന​തി​നി​ടെ​യാ​ണ് വാ​ർ​ഡ് മെം​ബ​ർ ഐ​ശ്വ​ര്യ ഉ​ണ്ണി​യു​ടെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്. നാ​ട്ടു​കാ​രെ ക​ണ്ട​തോ​ടെ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ഇ​യാ​ൾ പാ​ട​ശേ​ഖ​രം നി​ക​ത്തി വ​രി​ക​യാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രും അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും കൃ​ഷി ഓ​ഫീ​സ​റും സ്ഥ​ല​ത്ത് എ​ത്തി.