ശുചിമുറി മാ​ലി​ന്യം ത​ള്ളി​യ​ ലോ​റി പി​ടി​ച്ചെ​ടു​ത്തു
Wednesday, May 31, 2023 7:40 AM IST
ഗു​രു​വാ​യൂ​ർ: വ​ലി​യ തോ​ട്ടി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​തു സി​സി​ടി​വി കാ​മ​റ​യി​ലൂ​ടെ ക​ണ്ടെ​ത്തി. ലോ​റി പി​ടി​ച്ചെ​ടു​ത്തു. വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്ന് പി​ഴ​യും ഈ​ടാ​ക്കി. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ടാ​ങ്ക​ർ ലോ​റി ഉ​ട​മ​യ്ക്ക് ന​ഗ​ര​സ​ഭ ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു.​

ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ർ അ​ന്പ​ല​ത്ത് വീ​ട്ടി​ൽ ഡാ​ലിം ആ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ. ക​ഴി​ഞ്ഞ 19 ന് ​ശ്രീ​കൃ​ഷ്ണ സ്കൂ​ളി​ന​ടു​ത്തു​ള്ള വ​ലി​യ തോ​ട്ടി​ലാ​ണ് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​സ​ര​ത്തെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന​തു ക​ണ്ടെ​ത്താ​നാ​യി. വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തോ​ടെ വ​ണ്ടി കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.