വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സൗ​ത്ത് ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, May 31, 2023 7:45 AM IST
ചാ​ല​ക്കു​ടി: ​ക്രാ​ക്ക്റ്റ് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി സൗ​ത്ത് മേ​ഖ​ല​യി​ലെ​യും കെ​എ​സ്ആ​ർ​ടി​സി റോ​ഡ്, ക​ണ്ണ​മ്പു​ഴ മ​ര​ത്തം പി​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സൗ​ത്ത് ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി.

സൗ​ത്ത് ജം​ഗ്ഷ​ൻ, കെഎ​സ്​ആ​ർടിസി​റോ​ഡ്, അ​ടിപ്പാ​ത, പ​റ​ക്കാ​ട്ടി​ൽ കോ​ള​നി, ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു നി​ലനി​ൽ​ക്കു​ന്ന​ത്.​ ഈ അ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്രാ​ക്ട് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കിയി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് പോ​ൾ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​ഡി. ദി​നേ​ശ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ജെ. ജോ​ജി, ടി.ഡി. എ​ലി​സ​ബ​ത്ത്, കെ.​എം. ഹ​രി​നാ​രാ​യ​ണ​ൻ, ബാ ബു പു​ത്ത​ന​ങ്ങാ​ടി, സാ​ജ​ൻ പ​ടി​ക്ക​ല, വി​ജ​യ​ൻ മൂ​ഴി​ക്ക​ൽ, സി​മി അ​നു​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.