പെ​ൻ​ഷ​ൻ ഫ​ണ്ട് മ​ര​വി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണം: കെഎയു റി​ട്ട. പ്ര​ഫ​സേ​ഴ്സ് ഫോറം
Wednesday, May 31, 2023 7:51 AM IST
തൃ​ശൂ​ർ: ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി പെ​ൻ​ഷ​ൻ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെഎയു റി​ട്ട​യേ​​ഡ് പ്ര​ഫ​സേ​ഴ്സ് ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കാ​ർ​ഷി​ക സ​ർ​വക​ലാ​ശാ​ല​യി​ലെ വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് അ​ർ​ഹ​മാ​യ റി​ട്ട​യ​ർ​മെ​ന്‍റ് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​ട്ട​യേ​ഡ് പ്ര​ഫ​സേ​ഴ്സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​ഇ ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.