പിറന്നാൾ ആഘോഷിച്ച് ഗോ​പി​യാ​ശാ​നും കി​ഴ​ക്കൂ​ട്ടും
Wednesday, May 31, 2023 7:51 AM IST
തൃ​ശൂ​ര്‍: ക​ഥ​ക​ളി​യ​ര​ങ്ങി​ലെ നി​ത്യ​വ​സ​ന്തം ക​ലാ​മ​ണ്ഡ​ലം ഗോ​പി​യാ​ശാ​നും ഇ​ല​ഞ്ഞി​ത്ത​റ​യ്ക്കു മു​ന്നി​ല്‍ നി​റ​ഞ്ഞ പു​രു​ഷാ​ര​ത്തെ മേ​ള​പ്പെ​രു​ക്കം കൊ​ണ്ടു വി​സ്മ​യി​പ്പി​ച്ച കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍​മാ​രാ​ര്‍​ക്കും ഇ​ന്ന​ലെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വ്. വ​ലി​യ പ​രി​പാ​ടി​ക​ള്‍ ഒ​ന്നു​മി​ല്ലാ​തെ വീ​ട്ടു​കാ​രു​മൊ​ത്താ​യി​രു​ന്നു 86-ാം പി​റ​ന്നാ​ളാ​ഘോ​ഷം. പ​തി​വു​പോ​ലെ ക​ഥ​ക​ളി അ​വ​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഗു​രു​കൃ​പ ക​ലാ​ക്ഷേ​ത്ര​ത്തി​ൽ വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കു​ചേ​ല​വൃ​ത്തം ക​ഥ​ക​ളി.

വേ​ഷ​മി​ട്ടി​ല്ലെ​ങ്കി​ലും ക​ഥ​ക​ളി കാ​ണാ​ന്‍ ഗോ​പി​യാ​ശാ​നു​മെ​ത്തി.കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍​മാ​രാ​രും ഇ​ട​വ​മാ​സ​ത്തി​ലെ അ​ത്തം ന​ക്ഷ​ത്ര​ത്തി​ലാ​ണ് ജ​നി​ച്ച​ത്. എ​ഴു​പ​ത്തി​യേ​ഴാം പി​റ​ന്നാ​ളാ​ണ് അ​നി​യ​ന്‍​മാ​രാ​ര്‍ ആ​ഘോ​ഷി​ച്ച​ത്.

അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ങ്ങ​ളും അ​നു​മോ​ദ​ന പ്ര​സം​ഗ​ങ്ങ​ളും അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ളു​മ​ട​ങ്ങി​യ ആ​ദ​ര​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ക്ഷേ​ത്ര​ന​ട​പ്പു​ര​യി​ല്‍ അ​നി​യ​ന്‍​മാ​രു​ടെ താ​യ​മ്പ​ക​യു​മു​ണ്ടാ​യി. ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഫോ​ണി​ലൂ​ടെ ഗോ​പി​യാ​ശാ​നു ആ​ശം​സ​യ​ർ​പ്പി​ച്ചു.

സ്വ​ന്തം ലേ​ഖ​ക​ന്‍