അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി 11ന്
Thursday, June 1, 2023 1:13 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ട​ക്ക​മു​ള്ള ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ഞ്ച​വാ​ദ്യ പെ​രു​മ​ഴ​യാ​ൽ ​ആ​സ്വാ​ദ​ക​വൃ​ന്ദത്തെ ആ​റാ​ടി​ച്ച പ​ഞ്ച​വാ​ദ്യ​പ്ര​മാ​ണി അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​ർ വി​ട​പ​റ​ഞ്ഞി​ട്ടു നാ​ലു​വ​ർ​ഷം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​യാ​ത്ത ഒാ​ർ​മ​ക​ൾ​ക്കു​മു​ന്പി​ൽ പ്ര​ണാ​മ​മ​ർ​പ്പി​ച്ചു സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​സ്വാ​ദ​ക​രും ചേ​ർ​ന്നു 11ന് ​പാ​റ​മേ​ക്കാ​വ് രോ​ഹി​ണി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ "പ​ഞ്ച​മം 2023' പ​ര​മേ​ശ്വ​ര​സ്മൃ​തി ഒ​രു​ക്കു​ന്നു. സോ​പാ​ന​സം​ഗീ​തം, അ​നു​സ്മ​ര​ണം, ആ​ദ​ര​ണം, പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യു​ണ്ടാ​കും. അ​ന്ന​മ​ന​ട പ​ര​മേ​ശ്വ​ര​മാ​രാ​രു​ടെ പേ​രി​ലു​ള്ള വാ​ദ്യ​ക​ലാ​പു​ര​സ്കാ​രം ഇ​ട​യ്ക്ക ക​ലാ​കാ​ര​ൻ പ​ല്ല​ശ​ന സു​ധാ​ക​ര​നും അ​ന്ന​മ​ന​ട സ്മൃ​തി ക​ലാ​ചാ​ര്യ പു​ര​സ്കാ​രം കൊ​ന്പു​വാ​ദ്യ ക​ലാ​കാ​ര​ൻ മ​ച്ചാ​ട് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കും സ​മ്മാ​നി​ക്കും.
ഉ​ച്ച​തി​രി​ഞ്ഞ് 2.50നു ​പ​ര​മേ​ശ്വ​ര​മാ​രാ​രു​ടെ ഛായാ​ചി​ത്ര​ത്തി​നു മു​ന്പി​ൽ മേ​ള​ക​ലാ​നി​ധി കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ദീ​പം തെ​ളി​യി​ക്കും. മൂ​ന്നി​ന് കാ​വാ​ലം വി​നോ​ദ് സോ​പാ​ന​സം​ഗീ​തം എ​വ​ത​രി​പ്പി​ക്കും. പാ​ലു​ശേ​രി കൃ​ഷ്ണ​ദാ​സ് ഇ​ട​യ്ക്ക​യി​ൽ താ​ള​മി​ടും. നാ​ലി​നു പ​ര​മേ​ശ്വ​ര​സ്മൃ​തി പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ‌​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രി​യ​ന്നൂ​ർ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ല​ടി കൃ​ഷ്ണ​യ്യ​ർ പ​രി​ചാ​യ​കം നി​ർ​വ​ഹി​ക്കും. പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ വാ​ദ്യ​ക​ലാ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ക​ലാ​ചാ​ര്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഡോ. ​എം.​വി. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കും. പ്ര​ശ​സ്തി​പ​ത്രം പ​ത്മ​ശ്രീ സു​ന്ദ​ർ മേ​നോ​ൻ കൈ​മാ​റും. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് പൊ​ന്നാ​ട​യ​ണി​യി​ക്കും. വൈ​കീ​ട്ട് ആ​റി​നു പാ​റ​മേ​ക്കാ​വ് ക്ഷേ​ത്രം ന​ട​പ്പു​ര​യി​ൽ ന​ട​ക്കു​ന്ന പ​ഞ്ച​വാ​ദ്യ​ത്തി​നു കൊ​ടു​ന്തി​ര​പ്പി​ള്ളി മ​നോ​ജ് നേ​തൃ​ത്വം വ​ഹി​ക്കും.