ചേം​ബ​ർ പ്ലാ​റ്റി​നം ജൂ​ബി​ലി​ ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, June 1, 2023 1:13 AM IST
തൃ​ശൂ​ർ: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷം മൂ​ന്നി​ന് വൈ​കീ​ട്ട് 4.30നു ​കാ​സി​നോ ക​ൾ​ച്ച​റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചേം​ബ​ർ ദി​നാ​ഘോ​ഷ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ട്രേ​ഡ് എ​ക്സി​ബി​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​ത്താ​വു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മാ​ണം, വ്യാ​പാ​രി​ക​ൾ​ക്കാ​യി സാ​ന്പ​ത്തി​ക പാ​ക്കേ​ജ്, ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് തു​ട​ങ്ങി​യ​വ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​ലീ​ൽ, സെ​ക്ര​ട്ട​റി ജീ​ജി ജോ​ർ​ജ്, ട്ര​ഷ​റ​ർ കെ.​എ​ഫ്. ജോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. വ്യാ​പാ​ര മേ​ഖ​ല​യി​ൽ ത​ള​ർ​ന്നു​പോ​യ വ്യാ​പാ​രി​ക​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജും പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ളും ന​ൽ​കും.