സം​സ്ഥാ​ന ഹാ​ൻ​ഡ് ബോ​ൾ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​ന്പ് തു​ട​ങ്ങി
Thursday, June 1, 2023 1:13 AM IST
കാ​ടു​കു​റ്റി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്കൂ​ൾ സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹാ​ൻ​ഡ്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള കോ​ച്ചിം​ഗ് ക്യാ​ന്പ് അ​ന്ന​നാ​ട് യൂ​ണി​യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 16 ആ​ണ്‍​കു​ട്ടി​ക​ളും 16 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഏ​ഴു മു​ത​ൽ 12 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ളെ കേ​ര​ള എ​ക്സ്പ്ര​സി​ൽ ടീം ​യാ​ത്ര​തി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം ഡി​പി​ഐ സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ക്യാ​ന്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന്ന​നാ​ട് യൂ​ണി​യ​ൻ എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ബി വി. ​പെ​രേ​പ്പാ​ട​നാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ൻ. കെ.​ആ​ർ. സ​ബീ​ഷ്, എ.​എ​സ്. അ​ർ​ജു​ൻ, വീ​ന​സ് പോ​ൾ എ​ന്നി​വ​ർ സ​ഹ പ​രി​ശീ​ല​ക​രാ​ണ്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. അ​യ്യ​പ്പ​ൻ, മോ​ളി തോ​മ​സ്, ഐ. ​സ​ന്തോ​ഷ്‌​കു​മാ​ർ, കെ.​വി. സു​ധീ​ഷ്, ഐ. ​ജ​യ, എം.​പി. മാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.