"ഇ​ൻ​സൈ​റ്റ്' പ​ദ്ധ​തി
Thursday, June 1, 2023 1:17 AM IST
ചാ​ല​ക്കു​ടി: പ​ഠ​ന വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളെ ചെ​റു​പ്രാ​യ​ത്തി​ലെ ക​ണ്ടെ​ത്തി അ​വ​രു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​നു​മാ​യ് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന "ഇ​ൻ​സൈ​റ്റ്'പ​ദ്ധ​തി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക പ​ദ്ധ​ത​യി​ൽ ഇ​തി​നാ​യ് 10 ല​ക്ഷം രൂ​പ​യാ​ണു ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ അ​തി​ർ​ത്തി​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കിക്കൊണ്ടാ​ണു പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ വി.ആർ. കൃ​ഷ്ണതേ​ജ മു​ഖ്യാ​തി​ഥി​യാ​യി.
വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​ലീ​സ് ഷി​ബു, സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ​മാ​ർ, നി​പ്മ​ർ ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ബാ​ബു, സെ​ക്ര​ട്ട​റി എം.എ​സ്. ആ​കാ​ശ്, നി​ർ​വഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പലുമാ​യ എ.​എം.​ ബി​ന്ദു, കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റി​യ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.