വാ​ട്ട​ർ കി​യോ​സ്ക്ക് നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Thursday, June 1, 2023 1:17 AM IST
മ​തി​ല​കം: കി​ഴ​ക്കും​പു​റം പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യവച്ച് വാ​ട്ട​ർ കി​യോ​സ്ക്ക് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ആറു ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് കി​യോ​സ്ക്ക് സ്ഥാ​പി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ​ഗി​രി​ജ ഉ​ദ്ഘാ​ട​നം ചെയ് തു. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ ര​വീ​ന്ദ്ര​ൻ, ജോ​യി​ന്‍റ് ബി​ഡി​ഒ ആം​ബ്രോ​സ് മൈ​ക്കി​ൾ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.