അ​പ​ക​ട​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി കു​ട്ടി​ക​ളു​ടെ വ​ര​ക്കൂ​ട്ട്
Thursday, June 1, 2023 1:20 AM IST
കേ​ച്ചേ​രി: മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​കു​ന്ന റോ​ഡ് - വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.
ആ​ക്ട്‌സ് ​കേ​ച്ചേ​രി ബ്രാ​ഞ്ച് 21-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ് - അ​പ​ക​ടം - സു​ര​ക്ഷ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​മാ​ണ് ശ്ര​ദ്ധേയമായ​ത്. മ​ത്സ​ര​ത്തി​ൽ യുപി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥിക​ളാ​ണു പ​ങ്കെ​ടു​ത്ത​ത്.
എ​ര​നെ​ല്ലൂ​ർ ആ​ൻ​മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചു​മ​ർ ചി​ത്ര​കാ​ര​ൻ ശ​ശി കേ​ച്ചേ​രി ചി​ത്ര​ര​ച​നാ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ട്സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​ഫ്. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ട്സ് കേ​ച്ചേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം.​എം.​മു​ഹ്സി​ൻ മ​ത്സ​ര വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ഡി.​ സ​ജി​ത്‌കു​മാ​ർ, ആ​ക്ട്സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ വി.​എ. ജ​നി​ഫ​ർ, പ്ര​ദീ​പ് കു​മാ​ർ, സി.ടി. ജ​യിം​സ്, റോ​ഷ​ൻ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വാ​ർ​ഷി​കാ​ഘോ​ഷ ദി​ന​മാ​യ നാ​ലി​നു ന​ല്കും.