പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു
Thursday, June 1, 2023 1:20 AM IST
പാ​ല​പ്പി​ള്ളി: പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി തൊ​ഴു ത്തി​ൽ കെ​ട്ടി​യി​ട്ട പ​ശു​ക്കു​ട്ടി​യെ കൊ​ന്നു. കു​ണ്ടാ​യി കു​രി​ക്കി​ൽ അ​ലീ മ​യു​ടെ പ​ശു​ക്കു​ട്ടി​യെ​യാ​ണ് പു​ലി കൊ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ ണു ​സം​ഭ​വം. പ​ശു​വി​നെ ക​റ​ക്കാ​ൻ ചെ​ന്ന വീ​ട്ടു​കാ​രാ​ണു പ​ശു​ക്കു ട്ടി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി ക്കു​ന്ന പാ​ഡി​ക്കു സ​മീ​പം പ​ത്തു മീ​റ്റ​ർ മാ​റി​യു​ള്ള തൊ​ഴു​ത്തി​ലാ​ണു പു​ലി​യി​റ​ങ്ങി​യ​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​ശു​ക്കു​ട്ടി​യെ പി​ടി​കൂ​ടി​യ​തു പു​ലി​യാ​ണെ​ന്ന് സ്ഥി​രീ ക​രി​ച്ചു. ര​ണ്ടാ​ഴ്ച മു​ൻ​പ് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല ശി​വ​രാ​മ​ന്‍റെ പ​ശു​ക്കു ട്ടി​യെ പു​ലി കൊ​ന്നി​രു​ന്നു.
തു​ട​ർ​ച്ച​യാ​യി പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്. ആ​ദി​വാ​സി​ക​ളും തോ​ട്ടം തൊ​ഴി ലാ​ളി​ക​ളും താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.