ദേ​ശീ​യ​പാ​ത പ​ട്ടി​ക്കാ​ട് മി​നി​വാ​ൻ മ​റി​ഞ്ഞ് അ​പ​ക​ടം
Thursday, June 1, 2023 1:20 AM IST
പ​ട്ടി​ക്കാ​ട്: മ​ണ്ണു​ത്തി - വ​ട​ക്കു​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ പ​ട്ടി​ക്കാ​ട് ബ​സ്റ്റാ​ൻ​ഡി​നു സ​മീ​പം ത​ന്പു​രാ​ട്ടി​പ്പ​ടി​യി​ൽ മി​നി​വാ​ൻ മ​റി​ഞ്ഞ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ബീ​ഹാ​ർ സ്വ​ദേ​ശി സു​ഭാ​ഷ് (25) നെ ​തൃ​ശൂർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്നോടെ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കോ​ണ്‍​ക്രീ​റ്റ് ഗ​ർ​ഡ​റി​ൽ ഇ​ടി​ച്ച് പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ വ​ല​തു​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ത​ക്കാ​ളി ക​യ​റ്റാൻ പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പീ​ച്ചി പോ​ലീ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ദേ​ശീ​യ​പാ​ത റി​ക്ക​വ​റിം​ഗ് സ്ഥ​ല​ത്തെ​ത്തി.