ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ം ന​ട​ത്തു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Thursday, June 1, 2023 1:20 AM IST
ഗു​രു​വാ​യൂ​ർ:​ ക​ര​ടു മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ പേ​രി​ൽ ന​ഗ​ര​സ​ഭ​യ്ക്കെ​തി​രെ ഒ​രു കൂ​ട്ട​ർ ദു​ഷ് പ്ര​ച​ാര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ കൃ​ഷ്ണ​ദാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലാ​ത്ത കാ​ര്യ​ങ്ങൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​പ്പി​ച്ച് അ​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ചി​ല​ർ ന​ട​ത്തിക്കൊണ്ടി​രി​ക്കു​ന്ന​ത്. ജ​ന​വി​രു​ദ്ധ​മാ​യ ഒ​രു കാ​ര്യ​വും ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് കേ​ര​ള​ത്തി​നുത​ന്നെ മാ​തൃ​ക​യാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യും വി​ക​സ​ന ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ബ​ഹു​ദൂ​രം മു​ന്നി​ലെ​ത്തു​ക​യും ചെ​യ്ത ന​ഗ​ര​സ​ഭ​യെ അ​പ​കീ​ർ​ത്തി​പ്പെടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ചി​ല കേ​ന്ദ്ര​ങ്ങ​ൾ വ്യാ​ജ പ്ര​ച​ാര​ണം ന​ട​ത്തു​ന്ന​ത്. 50 വ​ർ​ഷം മു​ന്നി​ൽക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് അ​തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷം ജ​ന​ങ്ങ​ൾ​ക്ക് സ്വീ​ക​ര്യ​മാ​യ രീ​തി​യി​ൽ കൗ​ണ്‍​സി​ൽ ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കു​ക. വ്യാ​ജ പ്ര​ച​ാര​ണം പ്ര​ബു​ദ്ധ​രാ​യ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. അ​നീ​ഷ്മ, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ എ.​എം. ഷെ​ഫീ​ർ, എ.​എ​സ്. മ​നോ​ജ്, ഷൈ​ല​ജ സു​ധ​ൻ, ബി​ന്ദു അ​ജി​ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.