ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ
Thursday, June 1, 2023 1:20 AM IST
പാ​വ​റ​ട്ടി: ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച യു​വാ​വി​നെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​വ​ല്ലൂ​ർ മു​ള്ളോ​ത്ത് വീ​ട്ടി​ൽ അ​മ​ൽ വി​ഷ്ണു (21) വി​നെ​യാ​ണ് പാ​വ​റ​ട്ടി എ​സ്​എ​ച്ച്ഒ എം.കെ. ര​മേ​ഷി​ന്‍റെ നേ​തൃത്വ​ ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ടു ക​യ​റി​യു​ള്ള ആ​ക്ര​മ​ണം, അ​ടി​പി​ടി, പി​ടി​ച്ചു​പ​റി എ​ന്നീ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു അ​മ​ൽ വി​ഷ്ണു. മു​ല്ല​ശേരി അ​ടി​യ​റ വീ​ട്ടി​ൽ പ്ര​തീ​ഷി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ആ​യി​രു​ന്ന പ്ര​തി​ക്ക് ചാ​വ​ക്കാ​ട് കോ​ട​തി അ​നു​വ​ദി​ച്ച ഉ​പാ​ധി​ക​ളോ​ടുകൂ​ടി​യ ജാ​മ്യം ലം​ഘി​ച്ച് വീ​ണ്ടും പി​ടി​ച്ചു​പ​റി, അ​ടി​പി​ടി എ​ന്നീ കു​റ്റ​കൃ​ത്യ​ത്തി​ൽ ഏർ​ പ്പെ​ട്ട കാ​ര്യ​ത്തി​നാ​ണു പ്ര​തി​യെ വീ​ണ്ടും അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ടതി​ യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.