പോ​ലീ​സി​നെ വെ​ട്ടി​ച്ച്്് വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; യു​വാ​വും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ
Friday, June 2, 2023 12:57 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: പോലീസി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യേ​യും ഇ​യാ​ളെ സ​ഹാ​യി​ച്ച സു​ഹൃ​ത്തി​നേ​യും വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​റ്റി​ച്ചി​റ കു​ന്പ​ള​ത്താ​ൻ വീ​ട്ടി​ൽ നി​ബീ​ഷ് (24), സു​ഹൃ​ത്ത് കു​റ്റി​ച്ചി​റ ച​ക്കാ​ല​ക്ക​ൽ വീ​ട്ടി​ൽ സ​തീ​ഷ് (47) എന്നി​ വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വാ​റ​ന്‍റ് കേ​സി​ൽ നി​ബീ​ഷി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഇ​യാ​ൾ പോലീ​സി​നെ വെ​ട്ടി​ച്ച് വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് ന​ട​ത്തിയ തെ​ര​ച്ചി​ലി​ൽ പി​ന്നീ​ട് ഇ​യാ​ളെ പി​ടി​കൂ​ടി. സു​ഹൃ​ത്താ​യ സ​തീ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു നി​ബീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റാ​ൻ സ​ഹാ​യി​ച്ച​തി​നു സ​തീ​ഷി​നേ​യും പോ​ലീ​സ് അ​റസ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡു ചെ​യ്തു.