ഇ​ന്‍റ​റാ​ക്റ്റീ​വ് ട​ച്ച്‌ ഫ്ലാ​റ്റ് പാ​ന​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, June 2, 2023 12:57 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 സ്കൂ​ളു​ക​ൾ​ക്കു പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഇ​ന്‍റ​റാ​ക്റ്റീ​വ് ട​ച്ച്‌ ഫ്ലാ​റ്റ് പാ​ന​ൽ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​യ്യ​ന്തോ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നിര്‍വഹിക്കും. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ മു​ഖ്യാ​തി​ഥി​യാ​കും. ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.
ജി​ല്ല​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഉ​ട​ൻ അ​ധ്യ​യ​ന വ​ർ​ഷ സ​മ്മാ​ന​മാ​യി ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 65 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള ഇ​ന്‍റ​റാ​ക്ടീ​വ് സ്മാ​ര്‍​ട്ട് ടി​വി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ടി​ടി​കെ പ്രെ​സ്റ്റീ​ജ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടു കൂ​ടി​യാ​ണ് ടി​വി ന​ൽ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം എ​ളു​പ്പ​വും ര​സ​ക​ര​വു​മാ​ക്കാ​ന്‍ ​സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ള്‍ വ​ഴി സാ​ധി​ക്കും.