വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Friday, June 2, 2023 12:57 AM IST
മ​ട​ത്തും​പ​ടി: ജ​ഡ്ജി​മു​ക്ക് ഭാ​ഗ​ത്തു നി​ന്നും വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷിച്ച 11 ലി​റ്റ​ർ മ​ദ്യം കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും പി​ടി​കൂ​ടി. ​ജ​ഡ്ജി​മു​ക്ക് കു​ന്ന​പ്പി​ള്ളി വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ മ​ക​ൻ പ്ര​ദീ​പ് (44 ) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
ഒ​ന്നാം തീ​യ​തി മ​ദ്യ ഷോ​പ്പു​ക​ൾ​ക്ക് അ​വ​ധി ആ​യ​തി​നാ​ൽ അ​മി​ത ലാ​ഭ​ത്തി​ൽ മ​ദ്യം വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നിടെയാണു പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ൾ​ക്കെ​തി​രെ ചാ​രാ​യം വാ​റ്റി​യ കു​റ്റ​ത്തി​ന് കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.​
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.​
എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം.ആ​ർ. നെ​ൽ​സ​ണ്‍, സി.വി. ശി​വ​ൻ, ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ പി.ആ​ർ. സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. അ​ഫ്സ​ൽ, ഒ.ബി. ശോ​ബി​ത്ത്, എ​.എ​സ്. രി​ഹാ​സ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ചി​ഞ്ചു പോ​ൾ, എ​ക് സൈ​സ് ഡ്രൈ​വ​ർ സി.​പി. സ​ഞ്ജ​യ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.