ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ളു​മാ​യി​ പ്ര​വേ​ശ​നോ​ത്സ​വം ഹ​രി​താ​ഭ​മാ​ക്കി
Friday, June 2, 2023 1:00 AM IST
തൃ​പ്ര​യാ​ർ : പു​സ്ത​ക​ങ്ങ​ള​ല്ല; ന​ട്ടു ന​ന​ച്ച ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ളു​മാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വം ഹ​രി​താ​ഭ​മാ​ക്കി.
വ​ല​പ്പാ​ട് ജിഡിഎംഎ​ൽപി ​സ്കൂ​ളി​ലെ ഹ​രി​ത ക്ല​ബ് അം​ഗ​ങ്ങ​ളാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ ദി​നം ന​ട്ടു​വ​ള​ർ​ത്തി​യ പ​ച്ച​ക്ക​റി തൈ​ക​ളു​മാ​യി വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്. വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ അ​വ​ർ ജൈ​വ​കൃ​ഷി​ത്തോ​ട്ട​വു​മൊ​രു​ക്കി.വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും ന​ൽ​കി​യ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഗ്രോ ​ബാ​ഗി​ൽ പാ​കി മു​ള​പ്പി​ച്ച് തൈ​ക്ക​ളാ​ക്കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തി​യ​ത്. ത​ക്കാ​ളി, വ​ഴു​ത​ന, മു​ള​ക് തു​ട​ങ്ങി​യ​വ കാ​യ് മൂ​പ്പെ​ത്തി​യി​രു​ന്നു.​ മു​ൻ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫീ​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. നാ​സ​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി തൈ​ക​ൾ സ്വീ​ക​രി​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​ക​സ​ന സ​മി​തി അം​ഗം സു​ബ്ര​ഹ്മ​ണ്യ​ൻ രാ​മ​ത്ത് അ​ധ്യ​ക്ഷ​നാ​യി.