ക​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി​ ഉ​ദ്ഘാ​ട​ന​ം
Friday, June 2, 2023 1:00 AM IST
‌കാ​ടു​കു​റ്റി: ക​ല്ലൂ​ർ സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​വും പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​വേ​ശ​നോ​ത്സ​വം കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ ഡിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മോ​ഹി​നി കു​ട്ട​നും പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ദ​യ അ​സ്റ്റി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ഫ്ലവ​റ​റ്റ് സിഎംസി​യും നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ല്ലൂ​ർ പ​ള്ളി വി​കാ​രി ഫാ.​ റോ​യ് പാ​നി​കുള​ങ്ങ​ര, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റി​ജോ സി​എം​സി, എംപി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു വ​ർ​ഗീ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ മെ​റി​ൻ സിഎംസി
എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.