തെ​രു​വുനാ​യ​് ക​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Saturday, June 3, 2023 1:13 AM IST
കാ​ഞ്ഞാ​ണി: എ​റ​വ് ആ​റാം​ക​ല്ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ് കേ​ബി​ൾ ടിവി ഓ​പ്പ​റേ​റ്റ​ർ അ​ട​ക്കം ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. കഴിഞ്ഞ ദി​വ​സം സ​മീ​പ വാ​സി​യാ​യ മ​റ്റൊ​രു സ്ത്രീ​ക്കും തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റി​രുന്നു.
നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇന്നലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് എ​റ​വ് മു​ന​യം റോ​ഡി​ൽവച്ച് കേ​ബി​ൾ ടി​വി ഒ​ാപ്പ​റേ​റ്റ​റാ​യ എ​റ​വ് പെ​രു​മാ​ട​ൻ റ​പ്പാ​യി​ക്കു തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റത്. പ്ര​ദേ​ശ​ത്തെ വീ​ട്ടി​ലേ​ക്കു കേ​ബി​ൾ ക​ണ​ക്‌ഷൻ ന​ല്കാ​ൻ വ​ന്ന​താ​യി​രു​ന്നു റ​പ്പാ​യി. കേ​ബി​ൾ അ​ഴി​ക്കു​ന്ന​തി​നി​ടെ അ​തുവ​ഴി വ​ന്ന തെ​രു​വു നാ​യ പ്ര​കോ​പ​ന​മി​ല്ലാ​തെ റ​പ്പാ​യി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ ക​ടി​യേ​റ്റ് കാ​ലി​ന്‍റെ പാ​ദ​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. നാ​ലു മു​റി​വു​ക​ളു​ണ്ട്.
ഇ​വി​ടെനി​ന്നും ഓ​ടി​പ്പോ​യ നാ​യ ഒ​രു മ​ണി​ക്കൂ​റി​നുശേ​ഷം സ​മീ​പ​ത്തു​ള്ള ചു​ള്ളി​പ്പ​റ​മ്പി​ൽ ജ​യ​ൻ എ​ന്ന​യാ​ളെ​യും ക​ടി​ച്ചു. ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തൃശൂർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യും എ​റ​വ് താ​ണി​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് ഒ​രു യു​വ​തി​യെ തെ​രു​വു നാ​യ് ക​ടി​ച്ചി​രു​ന്നു.