മ​ഹാവി​ളം​ബ​ര ഘോ​ഷ​യാ​ത്ര നടത്തി
Saturday, June 3, 2023 1:13 AM IST
പ​റ​പ്പൂ​ർ: സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ എ​ൽ​പി വി​ഭാ​ഗ​ത്തി​ന്‍റെ 150 ാം ​വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഹൈ​സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യു​ടെ​യും ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന മ​ഹാവി​ളം​ബ​ര ഘോ​ഷ​യാ​ത്ര തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. ര​ഘു​നാ​ഥ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഘോ​ഷ​യാ​ത്ര​യി​ൽ പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും എ​ൽപി ​സ്കൂ​ളി​ലെ​യും കു​ട്ടി​ക​ളും എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് കേ​ഡ​റ്റു​ക​ളും അ​ണി​നി​ര​ന്നു.
സ്കൂ​ൾ മാ​നേ​ജ​രും പ​റ​പ്പൂ​ർ പ​ള്ളി വി​കാ​രി​യുമാ​യ ഫാ. ​സെ​ബി പു​ത്തൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥിയും പ്ര​ഥ​മ സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ലും ആ​യി​രു​ന്ന സ​ണ്ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി. എ​ച്ച്എം പി.വി. ​ജോ​സ​ഫ് മാ​സ്റ്റ​ർ, വാ​ർ​ഡ് മെ​മ്പ​ർ ഷീ​ന വി​ൽ​സ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. കെ.​ജി. പോ​ൾ​സ​ൺ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ന തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.ടി. ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, പി​ടിഎ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പൽ ഡെ​ൻ​സി സ്വാ​ഗ​ത​വും എ​ൽപി സ്കൂ​ൾ എ​ച്ച്എം ലീ​ന ന​ന്ദി​യും പ​റ​ഞ്ഞു.