വി​ദേ​ശ​മ​ദ്യ വി​ല്പന: യു​വാ​വ് അ​റ​സ്റ്റിൽ
Saturday, June 3, 2023 1:13 AM IST
എ​രു​മ​പ്പെ​ട്ടി: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം വി​ല്പന ന​ട​ത്തി​യി​രു​ന്ന യു​വാ​വി​നെ എ​രു​മ​പ്പെ​ട്ടി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ത്ര​മം​ഗ​ലം തേ​വ​ര വീ​ട്ടി​ൽ വി​നോ​ദി​നെ​യാ​ണ് എ​സ്ഐ ടി.​സി. അ​നു​രാ​ജും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.
വീ​ടും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​നോ​ദ് മ​ദ്യവി​ല്പന ന​ട​ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ഇ​യാ​ൾ മ​ദ്യ​ം എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. പ​ല ബീ​വ​റേ​ജു​ക​ളി​ൽ നി​ന്നാ​യി വാ​ങ്ങു​ന്ന മ​ദ്യം കൂ​ടി​യ വി​ല ഈ​ടാ​ക്കി​യാ​ണ് വി​ല്പന ന​ട​ത്തി​യി​രു​ന്ന​ത്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചാ​യിരുന്നു വി​ല്പന.
സ്കൂ​ട്ട​റി​ൽ മ​ദ്യ​വു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ൽ പാ​ത്ര​മം​ഗ​ലം സെ​ന്‍ററി​നു സ​മീ​പം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നാ​ലേ​കാ​ൽ ലി​റ്റ​ർ മ​ദ്യ​വും പ​ണ​വും സ്കൂ​ട്ട​റി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.
എഎ​സ്ഐ​മാ​രാ​യ സി.​ഐ. ജോ​ബി, കെ.​എ​സ്. ഓ​മ​ന, എ​സ്‌സി പിഒ​മാ​രാ​യ എ.​വി. സ​ജീ​വ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സിപി​ഒ​മാ​രാ​യ അ​ജി പ​ന​ക്ക​ൽ, എ.​ബി. ഷി​ഹാ​ബു​ദ്ധീ​ൻ, ഷാ​ബു, അ​നി​ൽ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.