ഊ​ട്ടു തി​രു​നാ​ളി​നു കൊ​ടി​യേ​റി
Saturday, June 3, 2023 1:13 AM IST
പു​ത്തൂ​ർ: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടുതി​രു​നാ​ളി​നു കൊ​ടി​യേ​റി.
ഫൊ​റോ​ന വി​കാ​രി ഫാ. ​ചാ​ക്കോ ചെ​റു​വ​ത്തൂ​രി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​സി. വി​കാ​രി ഫാ. ​ഹാ​ഡ്‌ലി നീ​ല​ങ്കാ​വി​ൽ കൊ​ടി​യേ​റ്റം നി​ർ​വഹി​ച്ചു. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ത​ട്ടി​ൽ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രായ ഷോ​യ് മാ​ളി​യേ​ക്ക​ൽ, ഡേ​വി​ഡ് പൊ​റു​ത്തൂ​ർ, കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ബു ത​ണ്ടി​യേ​ക്ക​ൽ, ജോ​ൺ​സ​ൺ വി​ത​യ​ത്തി​ൽ, ഷൈ​ജു കാ​റ​ള​ത്തു​കാ​ര​ൻ, ബെ​ന്നി കാ​ര​ക്ക​ട എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ന​വ​നാ​ൾ കു​ർ​ബാ​ന​ക​ൾ ആ​രം​ഭി​ച്ചു. 10 വ​രെ രാ​വി​ലെ ഏഴിനു ന​വ​നാ​ൾ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മങ്ങ​ളും ഉ​ണ്ടാ​യി​രിക്കും. തി​രു​നാ​ൾ ദി​ന​മാ​യ 11 ന് രാ​വി​ലെ 6. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച ഭക്ഷ​ ണം വെ​ഞ്ച​രി​പ്പും ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ സ​ഹവി​കാ​രി ഫാ. ജി​യോ വേ​ലു​ക്കാ​രൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഊ​ട്ട് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.