മ​ത രാ​ഷ്ട്ര​മാ​ക്കു​ന്ന​തി​നെ​തി​രേ ക​വി​ക​ളു​ടെ കാ​ന്പ​യി​ൻ
Saturday, June 3, 2023 1:13 AM IST
തൃ​ശൂ​ർ: ഇ​ന്ത്യ​യെ മ​ത​രാ​ഷ്ട്ര​മാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ലെ ക​വി​ക​ൾ "എ​ന്‍റെ രാ​ജ്യം’ എ​ന്ന കാ​ന്പ​യി​നു​മാ​യി രം​ഗ​ത്തു​വ​രു​ന്നു. ഇ​ന്നു​മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​വ്യ​ശി​ഖ​യു​ടെ ന​ട​ക്കു​ന്ന കാ​ന്പ​യി​നി​ൽ സ​ച്ചി​ദാ​ന​ന്ദ​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, കെ.​വി. രാ​മ​കൃ​ഷ്ണ​ൻ, റ​ഫീ​ക് അ​ഹ​മ്മ​ദ്, ക​രി​വ​ള്ളൂ​ർ മു​ര​ളി, പ്രി​യ​ന​ന്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ വാ​ക്ക​ണി ചേ​രു​മെ​ന്ന് ഡോ. ​സി. രാ​വു​ണ്ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കാ​യി​ക​താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നും ക​ർ​ഷ​ക​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും പ്ര​മു​ഖ​രാ​യ നോ​വ​ലി​സ്റ്റു​ക​ളും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ക്കു​മെ​ന്നും രാ​വു​ണ്ണി പ​റ​ഞ്ഞു. ഇ.​ഡി. ഡേ​വി​സ്, ഡോ. ​സു​ഭാ​ഷ​ണി മ​ഹാ​ദേ​വ​ൻ, ചാ​ക്കോ ഡി. ​അ​ന്തി​ക്കാ​ട്, ജ​യ​റാം വാ​ഴൂ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.