ആ​ദ്യ വി​മാ​ന​യാ​ത്ര​യു​ടെ ആ​ഹ്ലാ​ദ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍
Saturday, June 3, 2023 1:18 AM IST
ക​ട​മ്പോ​ട്: ആ​ദ്യ​മാ​യി വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട് വാ​ര്‍​ഡി​ലു​ള്ള ഒ​രു കൂ​ട്ടം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍.
എ​ണ്‍​പ​തു​വ​യ​സു​ള്ള​വ​ര​ട​ക്കം ഇ​രു​പ​തോ​ളം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണു പ​ഞ്ചാ​യ​ത്ത് അം​ഗം സു​മി​ത ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്.
നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കാ​യി​രു​ന്നു യാ​ത്ര. ബം​ഗ​ളൂ​രു ന​ഗ​രം ചു​റ്റി​ക്ക​ണ്ട​ശേ​ഷം ട്രെ​യി​ന്‍​മാ​ര്‍​ഗ​മാ​യി​രു​ന്നു മ​ട​ക്ക യാ​ത്ര. സം​ഘാം​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍​ക്ക് ട്രെ​യി​ന്‍​യാ​ത്ര​യും ആ​ദ്യാ​നു​ഭ​വ​മാ​യി.