ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കെ​ഫോ​ണ്‍ ക​ണ​ക്ഷ​ൻ
Sunday, June 4, 2023 8:10 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് പ​ദ്ധ​തി കെ​ഫോ​ണി​ന് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് തു​ട​ക്ക​മാ​യി. 20-ാം വാ​ർ​ഡി​ലെ ചെ​ട്ടി​പ​റ​ന്പ് പൊ​യ്യ​ക്കാ​ര​ൻ വീ​ട്ടി​ൽ സെ​റീ​ന് ജോ​ണി​ന് ക​ണ​ക്ഷ​ൻ ന​ൽ​കി മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ അ​ഡ്വ.​കെ.​ആ​ർ. വി​ജ​യ കെ​ഫോ​ണി​ന്‍റെ ന​ഗ​ര​സ​ഭാ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. കേ​ര​ള​വി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സി​റ്റി കേ​ബി​ൾ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സാ​ണ് കെ​ഫോ​ണ്‍ ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്. അ​ഞ്ചി​ന​കം അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കും.