തൃ​ശൂ​ർ ഡിസി​സി സെ​ക്ര​ട്ട​റി രാജിവച്ചു
Sunday, June 4, 2023 8:16 AM IST
വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ ഡി ​സി​സി സെ​ക്ര​ട്ട​റി​യും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കെ ​അ​ജി​ത് കു​മാ​ർ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി വെ​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി. കോ​ൺ​ഗ്ര​സി​ൽ നി​ന്നും പാ​ർ​ട്ടി പാ​ർ​ട്ടി നാ​മ നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും രാ​ജി വ​യ്ക്കു​ന്ന​താ​യി അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു. മു​ണ്ട​ത്തി​ക്കോ​ട് പ​ഞ്ചാ​യ​ത്ത്മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് അ​ജി​ത് കു​മാ​ർ. നേ​ര​ത്തെ​യും രാ​ജി പ്ര​ഖ്യാ​പി​ച്ച അ​ജി​ത്കു​മാ​റി​നെ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് അനുനയിപ്പിച്ചിരുന്നു. വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​വ് കൂ​ടി​യാ​ണ് അ​ജി​ത്കു​മാ​ർ.