മുത്രത്തിക്കരയിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം
Monday, June 5, 2023 1:04 AM IST
ന​ന്തി​ക്ക​ര: മു​ത്ര​ത്തി​ക്ക​ര​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ട്രാ​ൻ​സ്ഫോ​ർ​മറി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷപ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. രാ​പ്പാ​ൾ സ്വ​ദേ​ശി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ർ ഇ​ടി​ച്ച് ട്രാ​ൻ​സ് ഫോ​ർ​മ​റി​ന്‍റെ ഒ​രു തൂ​ണ് ത​ക​ർ​ന്നു. അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​ൻ ട്രാ​ൻ​സ് ഫോ​ർ​മ​റി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.