പെ​രി​ഞ്ഞ​ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Monday, June 5, 2023 1:04 AM IST
കൊ​റ്റം​കു​ളം: പെ​രി​ഞ്ഞ​ന​ത്ത് വീ​ടു കു​ത്തി​ത്തു​റ​ന്നു മോ​ഷ​ണം. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു. കൊ​റ്റം​കു​ളം സെ​ന്‍റ​റി​നു സ​മീ​പം മ​തി​ല​ക​ത്ത് വീ​ട്ടി​ൽ അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തുക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ര പ​വ​നി​ല​ധി​കം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വസം രാ​ത്രി​യി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ വീ​ട്ടു​കാ​ർ മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി​രി​ക്ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ ​വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. വീ​ടിന​ക​ത്തെ അ​ല​മാ​ര​ക​ളെ​ല്ലാം തു​റ​ന്ന് സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു വ​രി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ർ​ധരാ​ത്രി പന്ത്രണ്ടോ​ടെ മു​ഖ​ംമ​റ​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് വീ​ട്ടി​ലേ​യ്ക്കു ക​യ​റു​ന്ന​തും ര​ണ്ട​ര​യോ​ടെ തി​രി​ച്ചു പോ​കു​ന്ന​തും വീ​ട്ടി​ൽ സ്ഥാ​പി​ച്ച സിസി​ടിവി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.