വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ: കാ​ർ​ഷി​ക സ​മ​ർ​പ്പ​ണം ന​ട​ത്തി
Monday, June 5, 2023 1:09 AM IST
കു​ഴി​ക്കാ​ട്ടു​ശേരി (മാ​ള): വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം ന​ട​ത്തി. വി​ശുദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ത്ഥാടന കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​ണ് തി​രു​നാ​ളി​ന്‍റെ ഊ​ട്ടുനേ​ർ​ച്ച ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.
അ​രി, നാ​ളി​കേ​രം, പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള വി​വി​ധ കാ​ർ​ഷി​ക​യി​ന​ങ്ങ​ളു​മാ​യി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ജ​ന​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​മാ​യി തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു നീ​ങ്ങി. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ഹോ​ളിഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ വി​ഭ​വ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോൺ ക​വ​ല​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് പ​യ്യ​പ്പി​ള​ളി, അ​ന്തോ​ണി​ക്കു​ട്ടി, കേ​ന്ദ്ര​സ​മി​തി കു​ടും​ബ സ​മ്മേ​ള​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. എ​ട്ടി​നാ​ണു തി​രു​നാ​ൾ ആ​ലോ​ഷം.