വി​ദ്യാ​ഭ്യാ​സ​പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, June 7, 2023 12:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും മ​ണ്ഡ​ല​ത്തി​ന് അ​ക​ത്തോ, പു​റ​ത്തോ ഉ​ള്ള സ്കൂ​ളു​ക​ളി​ൽ സം​സ്ഥാ​ന സി​ല​ബ​സി​ൽ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ത്തി​ന​ക​ത്തെ സ്കൂ​ളു​ക​ളി​ൽ നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ അ​പേ​ക്ഷ ന​ൽ​കാ​തെ ത​ന്നെ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​മെ​ന്ന​തി​നാ​ൽ അ​വ​ർ പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.
ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​ർ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തെ സ്കൂ​ളി​ൽ നി​ന്നും വി​ജ​യം നേ​ടി​യ​വ​രാ​ണെ​ങ്കി​ൽ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​യും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്ഥി​ര​താ​മ​സം തെ​ളി​യി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭാ അം​ഗ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും സ​ഹി​തം ഇ​ന്നു ത​ന്നെ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​ക​ൾ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സ്, ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം, ക​ണ്ഠേ​ശ്വ​രം, ഇ​രി​ങ്ങാ​ല​ക്കു​ട-680121 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലാ​യോ നേ​രി​ട്ടോ എ​ത്തി​ക്കാം.