ട്രോ​ളിം​ഗ് നി​രോ​ധ​നം ജില്ലയിൽ ക​ര്‍​ശ​നമാക്കും
Thursday, June 8, 2023 1:10 AM IST
തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് നാ​ളെ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം ജി​ല്ല​യി​ലും ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന​മാ​ക്കി. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ തീ​ര​ദേ​ശ പോ​ലീ​സ് വി​ഭാ​ഗ​ത്തി​ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം ന​ല്‍​കാ​ന്‍ ജി​ല്ലാ സി​വി​ല്‍ സ​പ്ലൈ ഓ​ഫീ​സ​റെ ചു​മത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കി​വ​രു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ യ​ഥാ​സ​മ​യം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ സി​വി​ല്‍ സ​പ്ലൈ ഓ​ഫീ​സ​ര്‍​ക്ക് ജി​ല്ല ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഈ ​കാ​ല​യ​ള​വി​ല്‍ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് കോ​സ്റ്റ​ല്‍ പട്രോ​ളി​ങ് ശ​ക്ത​മാ​ക്കാ​ന്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
ജൂ​ണ്‍ ഒന്പത് അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ധ​രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ​യു​ള്ള 50 ദി​വ​സ​ത്തേ​ക്ക് ന​ട​പ്പാ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ നേ​തൃ​ത്വം ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍.​കൃ​ഷ്ണ തേ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.
ജി​ല്ല​യി​ല്‍ അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ല്‍ മെ​യ് 15 മു​ത​ല്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും നേ​വി​യു​ടെ ടോ​ള്‍​ഫ്രീ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.
ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സ് 0487 2441132, ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​ഴീ​ക്കോ​ട് 0480 2996090, തൃ​ശൂ​ര്‍ ക​ളക്ട്രേ​റ്റ് ക​ണ്‍​ട്രോ​ള്‍ റൂം 0487 2362424, ​കോ​സ്റ്റ് ഗാ​ര്‍​ഡ് 1093 എ​ന്നി​വ​യാ​ണ് ന​മ്പ​റു​ക​ള്‍.