കാ​യി​ക പ​രി​ശീ​ല​ക​ൻ പ​ടി​യി​റ​ങ്ങി; ശ്രീ​കൃ​ഷ്ണ കോ​ള​ജ് സ്പോ​ർട്സ് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടു​ന്നു
Thursday, June 8, 2023 1:12 AM IST
ഗു​രു​വാ​യൂ​ർ: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളെ രാ​ജ്യ​ത്തി​നു സ​മ്മാ​നി​ച്ച ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ളേ​ജി​ലെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു.
ഹോ​സ്റ്റ​ലി​ൽ​നി​ന്ന് കാ​യി​ക പ​രി​ശീ​ല​ക​നും പ​ടി​യി​റ​ങ്ങി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലേ​ക്ക് സ്ഥ​ലം മാ​റ്റം ല​ഭി​ച്ച കോ​ച്ച് പ്രി​ന്‌റോ റി​ബ​ല്ല​ക്ക് ഇ​ന്ന​ലെ കാ​യി​ക വി​ഭാ​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ഗ്രാ​ന്‍റ് നി​ല​ച്ച​താ​ണ് ഹോ​സ്റ്റ​ൽ ന​ട​ത്തി​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​എ ഫ​ണ്ട് വാ​ങ്ങി​യാ​ണ് ഹോ​സ്റ്റ​ൽ ന​ട​ത്തി​യ​ത്. വാ​ങ്ങി​യ ഫ​ണ്ട് പി​ടി​എ​ക്ക് തി​രി​ച്ച് ന​ൽ​കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ മ​റ്റ് വ​ഴി​യി​ല്ലാ​തെ​യാ​ണ് അ​ട​യ്ക്കു​ന്ന​ത്. മ​റ്റു കോ​ള​ജു​ക​ൾ​ക്ക് വ​ലി​യ​തു​ക ന​ൽ​കു​ന്പോ​ൾ ശ്രീ​കൃ​ഷ്ണ​യ്ക്ക് അ​ഞ്ചു​ല​ക്ഷ​മാ​ണു സ​ഹാ​യ​മാ​യി കി​ട്ടി​യ​ത്.
എ​ങ്കി​ലും പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ശ്രീ​കൃ​ഷ്ണ​യാ​യി​രു​ന്നു മു​ന്നി​ൽ. അ​വ​ശേ​ഷി​ക്കു​ന്ന 44 താ​ര​ങ്ങ​ളി​ൽ 18 പേ​ർ മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്ക് മാ​റി. സ്പോ​ർ​ട്ട്സ് ഹോ​സ്റ്റ​ൽ നി​ല​നി​ർ​ത്താ​ൻ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റാ​യ ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​വും വേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.