കോ​ക്കൂ​ർ- ചോ​രാ​ത റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി
Thursday, June 8, 2023 1:12 AM IST
ചി​റ്റാ​ട്ടു​ക​ര: എ​ള​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​യും തോ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന എ​ട്ടു​മീ​റ്റ​ർ വീ​തി​യു​ള്ള കോ​ക്കൂ​ർ - ചോ​രാ​ത റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി.
സ്ഥ​ല​മു​ട​മ​ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം 1500 മീ​റ്റ​ർ ദൂ​ര​മാ​ണ് പു​തി​യ റോ​ഡ്. പ​റ​പ്പൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്നു ചോ​രാ​ത പാ​ലം വ​രെ​യും എ​ള​വ​ള്ളി മ​മ്മാ​യി സെ​ന്‍റ​റി​ൽ​നി​ന്നു കോ​ക്കൂ​ർ​വ​രെ​യും ര​ണ്ടു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡു നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ര​ണ്ട് റോ​ഡു​ക​ളു​ടെ​യും മ​ധ്യേ​യാ​ണു പു​തി​യ റോ​ഡ്.
എ​ള​വ​ള്ളി - തോ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് പു​തി​യ റോ​ഡ് ആ​ക്കം കൂ​ട്ടു​മെ​ന്ന് എ​ള​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ജി​യോ ഫോ​ക്സ് പ​റ​ഞ്ഞു. പു​തി​യ റോ​ഡ് വ​രു​ന്ന​തോ​ടെ മ​മ്മാ​യി സെ​ന്‍റ​റി​ൽ നി​ന്നും പ​റ​പ്പൂ​ർ സെ​ന്‍റ​റി​ലേ​ക്ക് 3.5 കി.​മീ. ദൂ​രം സ​ഞ്ച​രി​ച്ചാ​ൽ മ​തി​യാ​കും. കൂ​ടാ​തെ പ​റ​പ്പൂ​ർ പ​ള്ളി മു​ത​ൽ എ​ല​വ​ത്തൂ​ർ ജം​ഗ്ഷ​ൻ വ​രെ 90 ഡി​ഗ്രി​യു​ള്ള 21 വ​ള​വു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും. എ​ള​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​യോ ഫോ​ക്സ് റോ​ഡ് നി​ർ​മ്മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​ളൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് വി.​കെ. ര​ഘു​നാ​ഥ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഷീ​ന വി​ൽ​സ​ണ്‍, സ​ര​സ​മ്മ സു​ബ്ര​ഹ്മ​ണ്യ​ൻ, ഷീ​ന തോ​മ​സ്, കെ.​പി. ആ​ലി, ടി.​സി.​മോ​ഹ​ന​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.