ല​ഹ​രി​യി​ൽനി​ന്ന​് അക​ന്നു നി​ൽ​ക്ക​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി
Thursday, June 8, 2023 1:14 AM IST
തൃ​ശൂ​ർ: ല​ഹ​രി​യു​ടെ ആ​ദ്യ ഉ​പ​യോ​ഗം ആ​വ​ർ​ത്ത​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ അ​ക​ന്നു നി​ൽ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ പ​റ​ഞ്ഞു.
മ​ദ്യ​വി​രു​ദ്ധ സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൂ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ന്ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ണ്ണി പാ​ല​യൂ​ർ ക്ലാ​സെ​ടു​ത്തു.
വി​കാ​രി ഫാ. ​ഡോ. ആ​ന്‍റ​ണി കു​രു​തു​കു​ള​ങ്ങ​ര, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ഫ്. ജോ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സി​സ്റ്റ​ർ എ​ൻ​സ്പീ​ഡ്, കൊ​ച്ചു​വ​ർ​ക്കി ത​ര​ക​ൻ, ലി​ന്‌റോ ഫ്രാ​ൻ​സി​സ്, ഷീ​ന ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.