ച​ര​ക്കുലോ​റി മ​റി​ഞ്ഞു; ആ​ർ​ക്കും പ​രി​ക്കി​ല്ല
Thursday, June 8, 2023 1:14 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത പെ​രു​ന്പി​യി​ൽ മി​നി ച​ര​ക്കു ലോ​റി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക്കു പ​ന്ത്ര​ണ്ട​ര​യ്ക്കാ​ണു സം​ഭ​വം. റോ​ഡി​ലു​ണ്ടാ​യ ഓ​യി​ലി​ന്‍റെ സാ​ന്നി​ധ്യ​വും പൊ​ടു​ന്ന​നെ​യു​ണ്ടാ​യ ചാ​റ്റ​ൽ മ​ഴ​യും മൂ​ലം മി​നി​ലോ​റി തെ​ന്നി നീ​ങ്ങി ദേ​ശീ​യ​പാ​ത​ക്കും സ​ർ​വീ​സ് റോ​ഡി​നും ഇ​ട​യി​ലു​ള്ള ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ര​ണ്ടു മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും റോ​ഡി​ലെ ഓ​യി​ലി​ൽ തെ​ന്നി​മ​റി​ഞ്ഞു.
വേ​ഗ​ത കു​റ​വാ​യ​തി​നാ​ലും തൊ​ട്ടു​പി​ന്നി​ൽ വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ലും യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചാ​ല​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം റോ​ഡി​ലെ ഓ​യി​ലി​ന്‍റെ സാ​ന്നി​ധ്യം ക​ഴു​കി​ക്ക​ള​ഞ്ഞു. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.