അ​ക്ഷ​ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത സാ​ങ്കേ​തി​ക​ത​യ്ക്കി​ല്ല: മ​ന്ത്രി
Thursday, June 8, 2023 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ര​ചി​ക്ക​പ്പെ​ട്ട അ​ക്ഷ​ര ഗ്ര​ന്ഥ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത ന​വ​മാ​ധ്യ​മ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്നു മ​ന്ത്രി ആ​ർ. ബി​ന്ദു. കാ​ക്ക​ത്തി​രു​ത്തി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ഭൂ​മി ഏ​റ്റു​വാ​ങ്ങ​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വാ​യ​ന​ശാ​ല​യ്ക്ക് വേ​ണ്ടി മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ത​ന്ന സി​ഷോ​ർ ഗ്രൂ​പ്പി​നെ വേ​ദി​യി​ൽ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി മു​ഹ​മ്മ​ദാ​ലി (സി​ഷോ​ർ ഗ്രൂ​പ്പ്) പ​ങ്കെ​ടു​ത്തു. കെ.​വി. സു​കു​മാ​ര​ൻ, ബി​ജോ​യ് ക​ള​രി​ക്ക​ൽ, ഭ​ര​ത​ൻ ക​ണ്ടെ​ങ്ങാ​ട്ടി​ൽ, കാ​ഞ്ച​ന രാ​മ​ച​ന്ദ്ര​ൻ, സി​ഷോ​ർ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി കെ.​വി. ഹ​രി​ദാ​സ്, പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​ര​യം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.