ത​ക​ർ​ന്ന സ്ലാ​ബിൽ ത​ട്ടി​വീ​ണ് യു​വാ​വി​നു പ​രി​ക്ക്
Friday, June 9, 2023 12:39 AM IST
ചാ​വ​ക്കാ​ട്: റോ​ഡ​രി​കി​ലെ ത​ക​ർ​ന്ന സ്ലാ​ബി​ൽ ത​ട്ടി വീ​ണു യു​വാ​വി​നു പ​രി​ക്ക്. മ​ണ​ത്ത​ല സ്വ​ദേ​ശി ടി.​പി. സി​യാ​ദി(37) നാ​ണു പ​രി​ക്ക്. ത​ല​യ്ക്കും കൈ​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു വ​ല​തു കൈ​യ്ക്കു പ്ലാ​സ്റ്റ​റി​ട്ടു. കു​ന്നം​കു​ള​ത്ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണു സി​യാ​ദ്. കു​ട്ടി​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം.
ചാ​വ​ക്കാ​ട് സെ​ന്‍റ​റി​ലെ തെ​ക്കേ മൂ​ല​യി​ലെ സ്ലാ​ബ് ത​ക​ർ​ന്നി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. ഇ​വി​ടെ അ​പ​ക​ടം പ​തി​വാ​ണെ​ന്നു സ​മീ​പ​ത്തെ ക​ട​ക്കാ​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.